ശബരിമല അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയോടെ വിഷു പൂജയ്ക്ക് തുടക്കമിട്ടു. തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മ കലശം പൂജിച്ചു.
പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ജൂൺ ഒന്നിന് സംസ്ഥാനത്ത് നിലവിൽ വരും
ശേഷം 25 ശാന്തിക്കാർ കലശത്തിന് ചുറ്റുമിരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടു കൂടി ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. നിർമ്മാല്യം തൊഴാനായി ബുധനാഴ്ച പുലർച്ചെ 3:00 മണി മുതൽ വലിയ നടപന്തലിലും വടക്കേ നടയിലും തീർത്ഥാടകർ കാത്തു നിന്നു. ഉച്ചയ്ക്കായിരുന്നു കളഭാഭിഷേകം. വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ നാലു മുതൽ ഏഴ് വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക