ആവശ്യമായാ സാധനങ്ങൾ
ഉണക്കലരി ഒരു കിലോ, ഉഴുന്ന് രണ്ടരക്കപ്പ്, തേങ്ങ ഒന്ന്,
ജീരകം രണ്ടു ചെറിയ സ്പൂണ്‍, വറ്റല്‍ മുളക് എട്ട്,
മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍, പഞ്ചസാര രണ്ടു ചെറിയ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്, എള്ള് രണ്ടു വലിയ സ്പൂണ്‍
തയാറാക്കുന്ന വിധം
ഉണക്കലരി രണ്ടു മണിക്കൂര്‍ കുതിര്‍ക്കുക. ഉഴുന്ന് ഇളം പാകത്തില്‍ വറുത്തെടുത്ത് മിനുസത്തില്‍ പൊടിച്ചു വയ്ക്കുക. തേങ്ങയുടെ പാലു പിഴിഞ്ഞെടുക്കുക. ഒന്നാംപാല്‍ ഒരു കപ്പു വേണം. രണ്ടാംപാലും മൂന്നാംപാലും കൂടി ചേര്‍ത്ത് ഒരു കപ്പും. അരി കുതിര്‍ത്തതും ജീരകവും മുളകും മഞ്ഞളും പഞ്ചസാരയും ഉപ്പും കൂടി രണ്ടാംപാലില്‍ അരച്ചെടുക്കുക.
അരച്ചെടുത്തതും ഉഴുന്ന് പൊടിച്ചതും എള്ളും കൂടി ഒന്നാംപാലില്‍ കുഴയ്ക്കുക. ചപ്പാത്തിയേക്കാളും ഉറച്ച പാകം. ഈ മാവ് ചെറിയ നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളകളാക്കിയശേഷം അലക്കി വൃത്തിയാക്കിയ തോര്‍ത്തില്‍ വച്ച് കൈകൊണ്ടു പരത്തുക. തിളച്ച എണ്ണയിലേക്കിട്ടു ചുവക്കെ വറുത്തു കോരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക