ബിഷപ്പമാരുമായി വർഷങ്ങളായി അടുപ്പമുണ്ടെന്നും അവരുടെ താൽപര്യപ്രകാരമാണ് പുതിയ പാർട്ടി രൂപീകരിക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂർ .
ജോണി യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന്.
ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.
ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നു.
പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. ഇടതു വലതു മുന്നണികളിൽ നിന്ന് തന്നോടൊപ്പം കുറെ പേർ വരുമെന്നും മതമേലധ്യക്ഷന്മാർക്ക് എതിരെ പുതിയ പാർട്ടി വിമർശനം ഉന്നയിക്കില്ലെന്നും ജോണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക