കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി കളഞ്ഞു. ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തായിരുന്നു ഹർജി. മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്നിലുള്ള ഹർജിയിൽ കനിമൊഴി നൽകിയ അപ്പീലിലാണ് നടപടി.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന സിംകാർഡുകൾ നാലെണ്ണം; തീരുമാനവുമായി കേന്ദ്രം
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദേശിയായ ഭർത്താവിന്റെ പാൻ കാർഡ് വിവരങ്ങൾ മറച്ചുവെച്ചെന്നാക്ഷേപിച്ചായിരുന്നു ഹർജി. എന്നാൽ, ഭർത്താവിന് പാൻ കാർഡ് ഇല്ലെന്നും വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്നും കനിമൊഴി വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക