ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന സിമ്മുകളുടെ എണ്ണം പരമാവധി നാലെണ്ണമാക്കും. കേന്ദ്രം ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. നിലവിൽ ഒൻപത് സിം വരെ ഒരു വ്യക്തിക്ക് എടുക്കാവുന്നതാണ്.
ഉയർന്ന പി എഫ് പെൻഷൻ ലഭ്യമാകൽ; ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂൺ 26 വരെ നീട്ടി
ജമ്മുകശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇത് ആറെണ്ണമാണ്. എന്നാൽ ഒൻപതിൽ നിന്ന് നാലെണ്ണമാക്കി പരമാവധി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സിം കാർഡുകളിൽ കൂടുതലുള്ളവർ അധികമായുള്ളവ സറണ്ടർ ചെയ്യണമെന്ന് 2020 മുതൽ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്.
ആധാറിലെ ഫോണും ഇമെയിലും പരിശോധിക്കാം; എങ്ങനെയെന്നോ?
വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പുതിയ ചട്ടം ഉടൻ കൊണ്ടുവരും. കെവൈസി വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിക്ക് പുറമേ 2 ലക്ഷം രൂപ പിഴച്ചുമത്തുന്നതും പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക