ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം കണ്ണൂരിൽ നിന്ന് ജൂൺ നാലിന് പുലർച്ചയാണ് പുറപ്പെടുക. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1.45 ന് പുറപ്പെടും. പ്രാദേശിക സമയം 5.45ന് ജിദ്ദയിലെത്തും.
വാട്സാപ്പിൽ അജ്ഞാത മിസ്ഡ് കോൾ! ‘ ‘ജാഗ്രതൈ’
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാന സർവീസ് നാലിന് രാവിലെ എട്ടരയ്ക്കാണ് പുറപ്പെടുക. രണ്ടു വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ആണ് സർവീസ് നടത്തുന്നത്.
കൂടുതൽ തീർത്ഥാടകർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. ചെറിയ വിമാനങ്ങളിലാണ് ഇവിടെ സർവീസ് നടത്തുന്നത് എന്നതിനാൽ തന്നെ 19 ദിവസങ്ങളിലായി 44 സർവീസുകൾ നടത്തും. കണ്ണൂരിൽ നിന്ന് 8 വിമാന സർവീസുകൾ ആണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക