ഉയർന്ന രക്തസമ്മർദം രക്താതിമർദത്തിലേക്ക് നയിക്കാവുന്ന ഒന്നാണ്. ഇത് നിയന്ത്രിച്ചു നിർത്താനല്ലാതെ പൂർണമായും സുഖപ്പെടുത്താനാവില്ല. ഹൃദയാഘാതം, ഹൃദയത്തകരാറ്, വൃക്കകൾക്ക് തകരാറ് ഇവയെല്ലാം വരാതിരിക്കാന്‍ രക്തസമ്മർദം നിയന്ത്രിച്ചു നിർത്തേണ്ടത് അനിവാര്യമാണ്. സാധാരണയായി പച്ചക്കറികൾ ആരോഗ്യകരമായാണ് കരുതപ്പെടുന്നത്. എന്നാൽ ചില പച്ചക്കറികളിൽ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും. ഉയർന്ന രക്തസമ്മർദമോ ഹൈപ്പർടെൻഷനോ ഉള്ളവർ ഇത്തരം പച്ചക്കറികൾ ഒഴിവാക്കുന്നതായിരിക്കും ഉത്തമം. സോഡിയം കൂടുതലടങ്ങിയ, ഒഴിവാക്കേണ്ട പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.
∙ചീര
ഉയർന്ന അളവിൽ സോഡിയം അടങ്ങിയ പച്ചക്കറിയാണ് ചീര. രക്താതിമർദം ഉള്ളവർ തീർച്ചയായും ഇത് ഒഴിവാക്കണം.
∙ ഉലുവയില
ഉലുവയിലയും ഒരിലക്കറിയായി കണക്കാക്കാവുന്നതാണ്. സോഡിയം ഇതിൽ കൂടുതലായതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർ ചീര ഉപയോഗിക്കരുത്.
∙ ലെറ്റ്യൂസ്
സാലഡിലും മറ്റും ലെറ്റ്യൂസ് സാധാരണയായി ഉപയോഗിക്കുന്നവയാണ്. ചീരയുടെ അത്രതന്നെ സോഡിയം ലെറ്റ്യൂസിലും അടങ്ങിയിട്ടുണ്ട്. രക്താതിമർദം ഉള്ളവർ ലെറ്റ്യൂസ് ഒഴിവാക്കേണ്ടതാണ്. എന്നാൽ പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണത്തോടൊപ്പം ചെറിയ അളവില്‍ ലെറ്റ്യൂസ് കഴിക്കാം.
∙ കശുവണ്ടി
കാലറിയും കൊഴുപ്പും ധാരാളം അടങ്ങിയ കശുവണ്ടി രക്താതിമർദം ഉള്ളവരും പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ ഇവ ഉള്ളവരും ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക