മോഹൻലാൽ, മമ്മുട്ടി തുടങ്ങി മുതിർന്ന താരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ട നടനാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ തമിഴ് സിനിമാലകളിലും ഹരീഷ് വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ.
സുന്ദരം ഈ മഞ്ജു ഭാവം; സൽവാറിൽ സുന്ദരിയായി മലയാളികളുടെ മഞ്ജു വാര്യർ
‘ഇന്നലെ.. സുചിചേച്ചിയോട് എന്നെ പറ്റി സ്നേഹം നിറഞ്ഞ വാക്കുകളുമായി ലാലേട്ടൻ എന്ന മഹാനടൻ എന്നെ ചേർത്തുനിർത്തിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു…ഒരു ഏടത്തിയമ്മയെ കൂടി കിട്ടിയ സന്തോഷമായിരിക്കാം…”ഹരീഷ് ഈ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് “മുന്ന് തവണയെങ്കിലും വിളിച്ചു പറഞ്ഞ ഷിബു ചേട്ടനോട് നന്ദി പറഞ്ഞാൽ അത് നന്ദിയില്ലായമത്തരമാവും.. കാരണം അനിയൻമാരുടെ നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന ഏട്ടൻമാരോട് സന്തോഷം പങ്കുവെക്കേണ്ടത് എങ്ങിനെയാണെന്ന് മനസ്സിലാക്കാനുള്ള ഒരു സാംസ്കാരിക വിദ്യാഭ്യാസം എനിക്കിപ്പോഴുമില്ല…’ ഹരീഷ് പേരടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക