പാലും പാലുൽപ്പന്നങ്ങളും ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന മധുര പലഹാരമാണ് പാൽ പേട.വളരെ കുറച്ച് ചേരുവകൾ മാത്രം വെച്ച് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
കുഴിയുള്ള ഒരു പാത്രത്തിൽ 5കപ്പ് പാൽ എടുത്ത് തിളപ്പിക്കുക.തിളച്ച പാലിൽ നിന്നും അര കപ്പ് പാൽ മറ്റൊരു പാത്രത്തിൽ മാറ്റി വെക്കുക.ബാക്കി പാൽ കയ്യെടുക്കാതെ ഇളക്കികൊണ്ടിരിക്കുക. തിളച്ചു വരുമ്പോൾ 2കപ്പ് പഞ്ചാരയും 1ടീസ്പൂൺ ഏലക്കായ പൊടിച്ചതും 3ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലതു പോലെ ഇളക്കി കൊടുക്കുക. പിന്നീട് നമ്മൾ മാറ്റി വെച്ച അര കപ്പ് പാലിൽ 2ടീസ്പൂൺ മൈദ ചേർത്ത് കലക്കി ഇത് തിളയ്ക്കുന്ന പാലിലേക്ക് കുറേശ്ശേ യായി ചേർത്ത് തുടർച്ചയായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക.
പാൽ കാൽ ഭാഗം ആവുന്നത് വരെ ഇളക്കൽ തുടരണം.നല്ല കട്ടി ആവുമ്പോൾ തീ ഓഫ് ചെ ഇതിനെ തണുക്കാൻ അനുവദിക്കണം. അതിന് ശേഷം പേടയുടെ ഷേപ്പിൽ ആക്കി എടുത്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക