കേരളത്തിൽ ജൂൺ 7 മുതൽ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ മിനിമം കൺസഷൻ നിരക്ക് 5 രൂപയാക്കണം,വിദ്യാർത്ഥികളുടെ കൺസഷന് പ്രായപരിധി നിശ്ചയിക്കണം,ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ തുടരാൻ അനുവദിക്കണം, വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസഷൻ കാർഡ് കുറ്റമറ്റതാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.
12 ഓളം ബസ്സുടമാ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്ത സമര സമിതി രൂപീകരിച്ചത്. ഇന്ന് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിർത്തിവെച്ചുള്ള സമര തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ കഴിഞ്ഞദിവസം വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് പുതിയ അധ്യായന വർഷം ജൂൺ ഒന്നിന് തുടങ്ങാൻ ഇരിക്കെയാണ് ബസ് ഉടമകളുടെ പണിമുടക്കിനുള്ള ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക