ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘കിംഗ് ഓഫ് കൊത്ത’ ഷൂട്ടിംഗ് വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും എന്നാണ് പുറത്തുവരുന്ന വിവരം.
രണ്ട് ദിവസത്തെ ചില പാച്ച് ഷൂട്ടുകള്‍ മാത്രമാണ് ഇനി ഉള്ളതെന്നും ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാഗം ഷൂട്ട് തീര്‍ന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഓണത്തിനായിരിക്കും ‘കിംഗ് ഓഫ് കൊത്ത’ തീയറ്ററില്‍ എത്തുക. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള മലയാള ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.
പ്രതികരിക്കാൻ ഇവിടെ എഴുതുക