അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ പരിഭ്രാന്തിയിലായി. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക