ക്യാരറ്റ് ഹൽവ തയ്യാറാക്കാനായി ആദ്യം വേണ്ടത് 1/2 കിലോ ക്യാരറ്റ് എടുത്ത് തോല് കളഞ്ഞ് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഇനി ഒരു പാൻ വച്ച് ചൂടായശേഷം അതിലേക്ക് നെയ്യ് ഒഴിക്കുക. എന്നിട്ട് ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക. മുക്കാൽ ലിറ്റർ പാൽ തിളപ്പിച്ച് എടുക്കുക.
ഇനി ഒരു അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ക്യാരറ്റ് ചെറിയ തീയിൽ വഴറ്റുക. ക്യാരറ്റ് വെന്തു പോകാതെ സൂക്ഷിക്കണം. ശേഷം തിളപ്പിച്ചുവെച്ച പാൽ ചേർത്തു കൊടുക്കുക. പാല് തിളച്ചു വരുമ്പോൾ തീ കുറച്ചുവെച്ച് നല്ലപോലെ വേവിച്ചെടുക്കുക. ഇതിനിടയിൽ ഇളക്കി കൊടുക്കാൻ മറക്കരുത്. പാൽ കട്ടിയായി കഴിയുമ്പോൾ പഞ്ചസാര ചേർത്തു കൊടുക്കാം. ഹൽവ കട്ടിയാകുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി നമ്മൾ നേരത്തെ വറുത്തുവെച്ച ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക