റവന്യൂ വകുപ്പിൽ നടക്കുന്ന അഴിമതികൾ അറിയിക്കാൻ ഇന്നുമുതൽ ടോൾഫ്രീ നമ്പർ നിലവിൽ വന്നു. റവന്യൂ വകുപ്പിൽ നടക്കുന്ന കൈക്കൂലി അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ 1800 425 525 5 എന്ന ടോൾ ഫ്രീ നമ്പറിൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് വിളിച്ച് അറിയിക്കാം.
വോയിസ് ഇന്റർ ആക്റ്റീവ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറിൽ സീറോ ഡയൽ ചെയ്താൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാനും ഒന്നടൈൽ ചെയ്താൽ സംശയനിവാരണത്തിനും രണ്ട് ഡയൽ ചെയ്ത് അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റർ ചെയ്യാം. അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പോർട്ടൽ ഉടൻ നിലവിൽ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക