ആരോഗ്യമുള്ള ജീവിതശൈലി നയിച്ചുകൊണ്ട് മുന്നോട്ടുപോകാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഇത് നിലനിർത്താനുമുള്ള ഏറ്റവും മികച്ച മാർഗമാണ് യോഗ ശീലം. പണ്ടുമുതലേ നമ്മുടെ നാട്ടിലെ ആളുകൾ യോഗ രീതികൾ ശീലമാക്കിയവരാണ്. പ്രകൃതിയുമായി ആഴത്തിൽ ഇഴുകി ചേരാൻ അനുവദിക്കുന്നതാണ് ഓരോ യോഗാസനവും എന്ന് പറയപ്പെടുന്നു.
യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ അഭ്യസിക്കാവുന്നതും ശരീരത്തിനു സമ്പൂർണഫലം കിട്ടുന്നതുമാണ്. ശരീരഭാരം കുറയ്ക്കാൻ മികച്ച വഴിയാണ് യോഗ അഭ്യസിക്കുകയെന്നത്. ഇന്ന് അന്തരാഷ്ട്ര യോഗദിനത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള ചില യോഗാസനങ്ങൾ അറിയാം.
അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്ന സ്ട്രെസ് ലെവലുകൾ കുറയ്ക്കുക എന്നതാണ് ശരീരഭാരം നിയന്ത്രിക്കാൻ യോഗ സഹായിക്കുന്ന ഒരു മാർഗ്ഗം.
കോർട്ടിസോൾ പോലുള്ള ഉത്കണ്ഠയും സമ്മർദ്ദ ഹോർമോണുകളും കുറയ്ക്കാൻ യോഗയ്ക്ക് കഴിയും. ഇത് ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്തുകയും മികച്ച ഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.
അധോ മുഖ സ്വനാസനം
ഭുജംഗാസനം
ധനുരാസനം
സർവാംഗാസനം
സേതു ബന്ധ സർവാംഗാസനം
ത്രികോണാസനം
പ്രതികരിക്കാൻ ഇവിടെ എഴുതുക