ഒരുവിധം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് രാത്രിയിലെ ഉറക്കമില്ലായ്മ. ഇത് പലവിധ കാരണങ്ങൾ കൊണ്ടും ആവാം. മോശം ഭക്ഷണം,സ്ട്രെസ്, വ്യായാമം പോലുള്ള കായികധ്വാനങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നതും ഉറക്കക്കുറവിനുള്ള കാരണങ്ങളാവാം. രാത്രിയിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നു എങ്കിൽ നമ്മുടെ ഭക്ഷണ രീതിയിലുള്ള പ്രശ്നമാണോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്.
രാത്രിയിൽ നേരത്തെ ഭക്ഷണം കഴിച്ചു ശീലിക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാൻ സഹായിക്കും. ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു സമയത്തിന് ശേഷം മാത്രമേ ഉറങ്ങാൻ കിടക്കാവു. ഭക്ഷണത്തിന് ശേഷം അപ്പോൾ തന്നെ ഉറങ്ങാൻ കിടക്കുന്നത് നെഞ്ച് എരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കും. രാത്രി ഭക്ഷണം കനത്തിലാവുന്നതും ഉറക്കം കുറക്കാൻ കാരണമാക്കും. കനത്തിലുള്ള ഭക്ഷണം രാത്രി കഴിക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും നെഞ്ച് എരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാവും. രാത്രി ഉറങ്ങുന്നതിനു മുൻപ് കഫീൻ ധാരാളമായി അടങ്ങിയ കോഫി, ചോക്ലേറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ കഴിക്കുന്നതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക