ചന്ദ്രനിലേക്കുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാന്‍ 3 ജൂലായ് 12നും 19നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ്.
ചന്ദ്രയാന്‍ 3 ബഹിരാകാശപേടകം പൂര്‍ണമായും സംയോജിപ്പിച്ചുവെന്നും അന്തിമഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിക്ഷേപണ തിയതി പ്രഖ്യാപിക്കുമെന്നും സോമനാഥ് അറിയിച്ചു. അതിനിടെ ജൂലായ് 13ന് ഉച്ചയ്ക്ക് 2.30നായിരിക്കും ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണമെന്ന് വിവരമുണ്ട് .
ആദ്യദൗത്യം പൂര്‍ണമായും വിജയകരമായിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക