പേരക്ക പോഷക ഗുണത്തില്‍ മറ്റു പഴങ്ങളെക്കാളും ഏറെ മുന്നിലാണ്. വേരു മുതൽ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിൻ എ, സി,ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും.
പേരയ്ക്കയുടെ ആരോഗ്യഗുണങ്ങൾ അറിയാം…
വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം ഇവ നൽകുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. അതിനാല്‍ പതിവായി പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.
വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. പേരയ്ക്കയിലെ മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.
ആർത്തവസമയത്ത് ഓരോ ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് അതുമായി ബന്ധപ്പെട്ട വേദനകളിൽനിന്നു രക്ഷിക്കുന്നു.കൂടുതൽ പേരയ്ക്ക കഴിക്കുന്നത് ആരോഗ്യകരമായ മലവിസർജ്ജനത്തിന് സഹായിക്കും.
ആൻറി ഓക്സിഡന്റുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയ പേരയ്ക്ക എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി സ്ട്രോക്ക് സാധ്യതയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനും സഹായിക്കുന്നു.
ഒരു ചെറിയ പേരയ്ക്കയിൽ 30-60 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതിൽ അടങ്ങിയിരിക്കുന്ന ഫൈബറും മിനറലുകളും ഇവയെ നല്ലൊരു ലഘുഭക്ഷണമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക