തിരുവനന്തപുരം: ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത ‘നിള’ പ്രദര്‍ശനത്തിന് തയ്യാറായി. സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് നിര്‍മ്മിച്ച ചിത്രം ആഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തും.
അപകടത്തെ തുടര്‍ന്ന് ജീവിതം ഒരു മുറിക്കുള്ളിലേക്ക് ഒതുങ്ങിപ്പോകുന്ന ഡോ.മാലതിയിലൂടെയാണ് ‘നിള’ കഥ പറയുന്നത്. അത്രയും കാലത്തെ തിരക്കേറിയ ജീവിതത്തില്‍നിന്ന് പെട്ടെന്ന് നിശബ്ദതയിലേക്കും ആശ്രിതത്വത്തിലേക്കും വീണുപോയത് അവരെ അസ്വസ്ഥയാക്കുന്നു. തന്റെ ഏകാന്തതയെയും ഒറ്റപ്പെടലിനെയും നേരിടാന്‍ അവര്‍ ഒരു പുതിയ സൗഹൃദം കണ്ടെത്തുന്നതോടെയാണ് കഥ വികസിക്കുന്നത്.
ശാന്തികൃഷ്ണ, മാമുക്കോയ, വിനീത് എന്നിവരാണ് പ്രധന വേഷങ്ങളിലെത്തുന്നത്. സംവിധായിക ഇന്ദുലക്ഷ്മി തന്നെയാണ് തിരക്കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതം. ഛായാഗ്രഹണം: രാകേഷ് ധരന്‍. അപ്പു ഭട്ടതിരി, ഷൈജാസ് കെ.എം. എന്നിവര്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട്ഡിസൈന്‍ സന്ദീപ് കുറിശേരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക