വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന ‘കൊലൈ’ ജൂലൈ 21-ന് തീയറ്ററിൽ എത്തുന്നു. E4 എന്റർടെയിൻന്മെന്റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. റിതിക സിങ്, മീനാക്ഷി ചൗധരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്സ്, ലോട്ടസ് പിക്ചേഴ്സിന്റെ ബാനറിൽ കമൽ ബോഹ്റ, ജി. ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്റ, ടൻ ശ്രീ ദുരൈസിംഗം പിള്ളൈ, സിദ്ധാർത്ഥ ശങ്കർ, ആർ വി എസ് അശോക് കുമാർ എന്നിവർ നിർമിക്കുന്നു.
മർഡർ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം – ശിവകുമാർ വിജയൻ, എഡിറ്റിങ് – ആർ. കെ. സെൽവ, സംഗീതം – ഗിരീഷ് ഗോപാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ – കെ. രാമുസ്വാമി, സ്റ്റണ്ട് കോ ഓർഡിനേറ്റർ – മഹേഷ് മാത്യു, സ്റ്റിൽസ് – മഹേഷ് ജയചന്ദ്രൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക