പ്രതിമാസം 800 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ജനപ്രിയ സന്ദേശമയയ്ക്കൽ അപ്ലിക്കേഷനായ ടെലിഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. പുതിയ ഫീച്ചറാണ് അവതരിപ്പിച്ചത്.
പ്രീമിയം ഉപയോക്താക്കള്‍ക്ക് സ്റ്റോറീസ് പങ്കുവെക്കാന്‍ കഴിയും പ്രീമിയം അല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് കാണാനും സാധിക്കും. ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ടെലഗ്രാമിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്. ഐഒഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് രീതിയിലുള്ളവ സ്റ്റോറീസായി പങ്കുവെക്കാം. ഇതിനായി 6,12,48 മണിക്കൂറുകള്‍ സമയപരിധിയായി ഉപയോക്താക്കള്‍ക്ക് നിശ്ചയിക്കാന്‍ കഴിയും.
ഡ്യുവല്‍ ക്യാമറ സംവിധാനവും സ്റ്റോറീസ് പിന്തുണയ്ക്കും. ഇതുവഴി സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും പകര്‍ത്താനും അവ പങ്കുവെക്കാനും സാധിക്കും. പ്രീമിയം ഉപഭോക്താക്കള്‍ക്ക് ആനിമേറ്റഡ് സ്റ്റിക്കറുകള്‍, പോളുകള്‍, ക്വിസുകള്‍ എന്നിവയും സ്റ്റോറീസ് ആയി പങ്കുവെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക