കണ്ണൂർ: കണ്ണൂർ പഴയങ്ങാടി അടുത്തിലയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പടന്നപ്പുറം സ്വദേശി പി.വി.അശ്വിൻ (19) ആണ് മരിച്ചത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
പിലാത്തറ പാപ്പിലിശ്ശേരി കെഎസ്ഡിപി റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കാലികളുമായി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അശ്വിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക