18 വയസ്സുവരെയുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായി 18 വയസ്സിൽ താഴെയുള്ളവരുടെ രാത്രിയിലെ ഇന്റർനെറ്റ് ഉപയോഗം തടയുന്നതിന് ചൈനയിൽ പുതിയ നിയമം സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരും .
കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും നിശ്ചയിച്ചു. ചൈനയിലെ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് നിയമം കൊണ്ടുവന്നത്.രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം.
18 വയസ്സുവരെയുള്ളവര്‍ക്ക് ഈ സമയത്ത് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക