സ്വർണവിലയിൽ ഇന്നും നേരിയ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് സ്വർണവില 5455 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 120 രൂപ കുറഞ്ഞ് 43,640 രൂപയിലെത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4523 രൂപയുമാണ്.
തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം ഇല്ലായിരുന്നു എങ്കിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും പത്ത് രൂപ വീതം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാം സ്വർണത്തിന് വില 5495 രൂപയിലെത്തിയിരുന്നു. പിന്നാലെ ഇന്നലെ ഗ്രാമിന് 25 രൂപ കൂടി കുറഞ്ഞ് സ്വർണവില 5470 ആയിരുന്നു.
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക