സംസ്ഥാനത്ത് സ്വർണവില ഉയർന്നതായി റിപ്പോർട്ട്. നാല് ദിവസത്തെ വമ്പൻ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് സ്വർണ വില ഉയർന്നത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5465 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4528 രൂപയുമാണ് വില.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാദാരണ വെള്ളിക്ക് 77 രൂപയും ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക