ഒരുപാട് ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. വർഷങ്ങൾക്കു ശേഷം സിനിമ മേഖലയിലേക്കുള്ള തന്റെ തിരിച്ചുവരവിലൂടെ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിനായി. ഇപ്പോൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ മഞ്ജു പങ്കുവച്ച ചിത്രങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്.
‘ഞാൻ എന്നെ സ്നേഹിക്കുന്നു. ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം’ എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 40കളിലും ഫിറ്റ്നസ് കറക്റ്റ് ആയി പാലിക്കുന്ന താരത്തിന് അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക