കഴിഞ്ഞ രണ്ട് ദിവസങ്ങളായി കുഞ്ഞു ധ്വനിയുടെ പിറന്നാളിനായുള്ള ഒരുക്കത്തിലായിരുന്നു സീരിയൽ താരങ്ങളായ മൃദുലയും യുവയും. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ മൃദുല പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CwIW5_SBA4E/
കഴിഞ്ഞ ദിവസമായിരുന്നു മകൾ ധ്വനിയുടെ പിറന്നാളാഘോഷം നടന്നത്. ‘ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’ എന്നായിരുന്നു പിറന്നാളിന് മൃദുല സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇപ്പോഴിതാ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക