ഓരോ പച്ചക്കറികളും കഴിക്കുന്നതിന് ഓരോ പാകം ഉണ്ട്. ചിലത് നമുക്ക് വേവിക്കാതെ കഴിക്കാൻ സാധിക്കും. എന്നാൽ മറ്റു ചിലത് പകുതി കഴിക്കുന്നതാണ് ആരോഗ്യകരം. ചിലത് നല്ലതുപോലെ വേവിക്കണം. വേവിക്കാതെ കഴിക്കാൻ പാടില്ലാത്ത ചില പച്ചക്കറികളാണ് പറയുന്നത്.
ഇതിൽ ആദ്യമായി പറയുന്നത് കാബേജ് ആണ്. വേവിക്കാത്ത കാബേജിൽ ടേപ്പ് വേമുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ട് ക്യാബേജ് നല്ലതുപോലെ വേവിച്ചതിനു ശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ. അതുപോലെതന്നെ ഓക്സാലിക്ക് ആസിഡ് അളവ് കൂടുതലായി അടങ്ങിയിട്ടുള്ള ചേമ്പില നല്ലതുപോലെ വേവിച്ചതിനു മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നല്ലതുപോലെ വേവിക്കാതെയാണ് ഇത് ഭക്ഷിക്കുന്നത് എങ്കിൽ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥതയുണ്ടാക്കാൻ ഇത് കാരണമാകും.
അതുപോലെയാണ് ക്യാപ്സിക്കം. ക്യാപ്സിക്കത്തിന്റെ വിത്തിൽ വിരയുടെ മുട്ടകൾ അടങ്ങിയിട്ടുണ്ടാകും. ഇത് വയറിന് അസ്വസ്ഥത ഉണ്ടാകാൻ കാരണമാകും. അതുകൊണ്ടുതന്നെ ക്യാപ്സിക്കം പാകം ചെയ്യുന്നതിനു മുൻപ് അതിന്റെ രണ്ട് ഭാഗങ്ങളും മുറിച്ച് കളഞ്ഞതിനുശേഷം വിത്തുകൂടി മാറ്റണം. അതുപോലെ വഴുതനങ്ങയുടെ വിത്തുകളിലും ടേപ്പ് വേമുകൾ ധാരാളമായി ഉണ്ടാകും. അതുകൊണ്ടുതന്നെ വഴുതനങ്ങ നല്ലതുപോലെ വേവിച്ചതിന് മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക