കൊച്ചി: ഗണപതിയെ പൂജിച്ച് അയച്ച ചന്ദ്രയാൻ പേടകം ചന്ദ്രനിൽ കാലു കുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.
മറ്റു മതത്തെയും സ്വന്തം മതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും വാനോളം പുകഴ്ത്തുന്ന നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഗണപതി മിത്താണെന്ന് പരാമർശിക്കുന്നു. റഷ്യയുടെ ബഹിരാകാശ പേടകം ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണു. എന്നാൽ നമ്മുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ എത്തും. കാരണം ഗണപതി ഹോമം നടത്തിയും നാളികേരം ഉടച്ചുമാണ് നമ്മൾ എല്ലാ നല്ല കാര്യങ്ങളും ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
പുതുപ്പള്ളിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക