യൂട്യൂബ് നോക്കി വീട്ടിൽ പ്രസവം എടുത്തതിനെത്തുടർന്ന് യുവതി മരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ ലോകനായകി (27)ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് മദേഷ് (30)നെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രകൃതി ചികിത്സയിൽ വിശ്വസിച്ചിരുന്ന ദമ്പതികൾ ആദ്യപ്രസവം വീട്ടിൽ തന്നെ മതിയെന്ന് തീരുമാനിക്കുകയും പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതോടെ പരിഭ്രാന്തനായ മദേഷ് യുവതിയെയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക