കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ചാവേർ’. സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനാണ് ചാവേർ ഒരുക്കുന്നത്. ഉടൻ തന്നെ ചിത്രം തിയറ്ററുകളിലെത്തും. ഇപ്പോഴിതാ അർജുന്റെ ജന്മദിനം പ്രമാണിച്ചുകൊണ്ട് ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തകർന്നുവീണൊരു കെട്ടിടത്തിന്റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് അരുണിന്റെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും സിനിമാപ്രേമികള് ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ എത്തിയിരിക്കുന്ന പുതിയ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധ നേടുകയാണ്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, എഡിറ്റർ നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, സംഘട്ടനം സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, വി എഫ് എക്സ് ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ് മക്ഗുഫിൻ, പിആർഒ ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക