എക്സിൽ (മുൻപ് ട്വിറ്റർ) പുതിയ ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്. വെരിഫൈഡ് സ്ഥാപനങ്ങൾക്കാണ് എക്സിലൂടെ ഉദ്യോഗാർഥികളെ കണ്ടെത്താനാവുക. നിലവിൽ ‘X Hiring Beta’ വേർഷനാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.
തൊഴിൽ നേടാൻ ജോബ് റിക്രൂട്ട്മെന്റ് വെബ്സൈറ്റുകളെയും ആപ്പുകളെയുമായിരുന്നു നിലവിൽ ആശ്രയിച്ചിരുന്നതെങ്കിൽ അതെ ഫീച്ചർ ഇനി എക്സിലും ലഭ്യമാകും. വെരിഫിക്കേഷൻ, ഓതെന്റിസിറ്റി മുതലായ എക്സിന്റെ പോളിസികളുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്കായിരിക്കും എക്സ് വഴി റിക്രൂട്ട്മെന്റ് നടത്താൻ അവസരം ഒരുങ്ങുന്നത്.
വെരിഫിക്കേഷൻ ചെയ്യുന്നതിലൂടെ ഇനി ഏതു സ്ഥാപനങ്ങൾക്കും എക്സ് ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ ലഭ്യമാകും. X Hiring Betaയിലുള്ള സ്ഥാപനങ്ങൾക്ക് ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ കണ്ടെത്താൻ സാധിക്കുമെന്ന് കമ്പനി ഉറപ്പ് പറയുന്നു. തികച്ചും സൗജന്യമായ ഈ ഫീച്ചർ നേടിയെടുക്കാൻ വെരിഫിക്കേഷന് വേണ്ടി ധാരാളം അപേക്ഷകളാണ് എക്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക