കൊളസ്ട്രോൾ ഇന്ന് ഏവരും നേരിടുന്ന ഒരു പ്രശ്നം ആണ്. ഇതിന് പ്രായ ഭേദം ഇല്ല. ഇപ്പോൾ ഏത്തപ്പഴം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ദിവസവും ഒരു ഏത്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താമെന്ന് ആണ് പുറത്തു വരുന്ന പഠനങ്ങള്‍. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.
ഇത് കൂടാതെ സോഡിയവും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതിനാല്‍ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക