ഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എം എസ് ഗിൽ (87) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതൽ 2001 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു എം എസ് ഗിൽ.
പഞ്ചാബ് കേഡറിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ഗിൽ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ രാജ്യസഭാംഗമായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ യുവജനകാര്യ, കായിക മന്ത്രി, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1980കളിൽ പഞ്ചാബ് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന ഗിൽ An Indian Success Story: Agriculture and Cooperatives’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക