കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിൽ പങ്കെടുത്തില്ലെങ്കിൽ ലോണും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആണ് കുടുംബശ്രീ അംഗങ്ങൾക്ക് സിഡി എസിന്റെ ഭീഷണി സന്ദേശം ലഭിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയ സന്ദേശത്തിലൂടെയാണ് പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ലോണും മറ്റു ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് സിഡിഎസ് ഭീഷണിപ്പെടുത്തിയത്.
തിരികെ സ്കൂൾ ക്യാമ്പയിനിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളെ നോട്ട് ചെയ്തു വയ്ക്കുമെന്നും ബാങ്കിൽ ലോണിന് വരുമ്പോൾ ഒപ്പിട്ടു നൽകുകയും മറ്റ് ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ലെന്നും സിഡിഎസ് ഭീഷണിപ്പെടുത്തിയതായും കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. കുടുംബശ്രീ അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക