അറ്റ്ലിയും വരുൺ ധവാനും ഒന്നിക്കുന്നു. ജവാന്റെ വിജയത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. മലയാളി താരം കീർത്തി സുരേഷും വാമിഖ ഗബ്ബിയും ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട്.
അതേസമയം, മറ്റൊരു നായിക കൂടിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടുകള്‍ പ്രകാരം ചിത്രത്തിലെ അടുത്ത നായികയായി സന്യ മൽഹോത്ര എത്തും. എന്നാൽ കഥാപാത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക