വിവിധ തരം ഇലക്കറികള്‍ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റി ഓക്സിഡന്റ്സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാൻ സഹായിക്കും. ഇത്രയധികം ഗുണങ്ങൾ ഉള്ള ചീര എങ്ങനെ വേണമെങ്കിലും കഴിക്കാം. സാലഡ്, തോരൻ, കറി എന്നിങ്ങനെ ചീര കൊണ്ട് നിരവധി ഭക്ഷണങ്ങൾ ഉണ്ടാക്കാം. ചീരകൊണ്ട് എളുപ്പത്തിൽ ഒരു രുചികരമായ പച്ചടി ഉണ്ടാക്കി നോക്കിയാലോ.
ചീര പച്ചടി
ചുവന്ന ചീര – ഒരു കപ്പ് ,പൊടിയായി അരിഞ്ഞെടുത്തത്
പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്
കട്ട തൈര് – രണ്ട് കപ്പ്
ഉപ്പ് – പാകത്തിന്
കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തില്‍ അരിഞ്ഞെടുത്തത്
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍.
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക.
ആവി കയറ്റിയ ചീരയും ചേര്‍ക്കുക.തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.ചീര പച്ചടി തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക