സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. തമിഴ് താരം ധനുഷായിരിക്കും ചിത്രത്തിൽ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. മുതിർന്ന മാധ്യമപ്രവർത്തകയായ ലത ശ്രീനിവാസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണിതെന്നും ലത ശ്രീനിവാസ് കുറിച്ചു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2025ൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഒന്നിലധികം ചിത്രങ്ങളാണ് ധനുഷിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക