തൃശൂർ: ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് തൃശൂരിൽ പിടിയിൽ. തൃക്കാക്കര നോർത്ത് പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്ൻ (41) ആണ് പിടിയിലായത്. കാറിനകത്തുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര് ഓടി രക്ഷപ്പെട്ടു.
ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ഇയാളെ പിടികൂടിയത്. ആഡംബര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പുതുക്കാട് വച്ചാണ് ഷമീർ ജെയ്ൻ പിടിയിലായത്. കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും രഹസ്യ അറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് വിപണിയിൽ 40 ലക്ഷത്തോളം രൂപ വില വരും. ആന്ധ്രയിൽ നിന്നു എത്തിച്ചതാണ് ഇവ.
തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക