ചെറിയ ഒരു പനി വന്നാലോ തലവേദന വന്നാലോ മിക്കവരും ആദ്യം ആശ്രയിക്കുന്നത് പാരസെറ്റാമോളാണ്. പാരസെറ്റാമോള്‍ അധികം കഴിയ്ക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇത് ഒരുപാട് കഴിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയാണ്. പാരസെറ്റാമോള്‍ ഒരുപാട് കഴിക്കുന്നത് കരളിന് കേടുപാടുകള്‍ ഉണ്ടാക്കും. പാരസെറ്റാമോള്‍ മെറ്റാബോളൈസ് ചെയ്യാന്‍ കരളിന് മെറ്റാബോളൈസ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
വൃക്കയ്ക്കും പാരസെറ്റാമോള്‍ ഉപയോഗം മൂലം കേടുപാടുകള്‍ ഉണ്ടാകും. ഇത് മൂലം മുഖം, കണങ്കാലുകള്‍, കാലുകള്‍ എന്നിവയില്‍ വീക്കവും മറ്റും ഉണ്ടാകും. പാരസെറ്റമോള്‍ ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. ഇത് മൂലം ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പാരസെറ്റാമോള്‍ ഒരുപാട് കഴിക്കുന്നത് ചര്‍മ്മത്തിന്റെ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതു ശരീരത്തില്‍ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് പാരസെറ്റമോള്‍ ഒരുപാട് കഴിക്കുന്നത് അലര്‍ജിയും മറ്റും ഉണ്ടാക്കാറുണ്ട്. ശ്വാസംമുട്ട്. മുഖം, ചുണ്ടുകള്‍, നാവ എന്നിവിടങ്ങളിലെ വീക്കമാണ് ഇതിന്റെ പ്രധാന ലക്ഷ്ണം.
പാരസെറ്റമോള്‍ ഒരുപാട് കഴിക്കുന്നത് ചുഴലി ഉണ്ടാകാനും കാരണമായേക്കും. ചുഴലി വളരെയധികംഅപകടകരമാണ്. അതിനാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. പാരസെറ്റമോള്‍ കഴിക്കുന്നത് മൂലം നിങ്ങള്‍ കോമയിലേക്ക് പോകാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ പാരസെറ്റാമോളിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. 24 മണിക്കൂറില്‍ 4 ഗ്രാം 8 ടാബ്ലെറ്റില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക