ഇന്ന് പലരിലും കണ്ട് വരുന്ന ഒരു വലിയ ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്നത്തിന് കാരണമാകുന്നു. കൂടുതൽ സെബം ചർമ്മ കോശങ്ങളിൽ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക്ഹെഡ്സ് ആയി രൂപപ്പെടുന്നത്.
ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇതാ ചില മാർഗങ്ങൾ.
ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്.
ഒരു ടീസ്പൂൺ മല്ലിയില പേസ്റ്റും ഒരു ടീസ്പൂൺ മഞ്ഞളും നന്നായി യോജിപ്പിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുച്ച വെള്ളത്തിൽ മുഖം കഴുകുക.
മഞ്ഞളിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളും മല്ലിയിലയുടെ ശുദ്ധീകരണ ഗുണങ്ങളും ബ്ലാക്ക്ഹെഡ്സ് കുറയ്ക്കാൻ സഹായിച്ചേക്കാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക