നൂതന സാങ്കേതികവിദ്യകളുമായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് വാച്ചുകളെ മറ്റു വാച്ചുകളിൽ നിന്നും വേറിട്ടുനിർത്തുന്നത് ഫോൺ കോളുകൾ, മെസ്സേജുകൾ, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷൻ എന്നിവയെല്ലാം ഇവയിലൂടെ അറിയാം എന്നതാണ്.
വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതോടൊപ്പം ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും ചില സ്മാർട്ട്ഫോണുകളിലൂടെ അറിയാനാകും. സ്മാർട്ട് വാച്ചുകളിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഏതൊക്കെയാണ് വിവിധയിനം സ്മാർട്ട് വാച്ചുകൾ എന്നും അവയുടെ പ്രത്യേകത എന്താണെന്ന് നോക്കാം.
സ്മാർട്ട് വാച്ചുകളിൽ ഏറ്റവും മികച്ച ഒരു ബോട്ട് സ്മാർട്ട് വാച്ച് ആണ് ബോട്ട് എക്സ്ടെൻഡ് സ്മാർട്ട് വാച്ച്. 1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലേ ഉള്ള ഈ വാച്ചിലൂടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും അറിയാനാകും. സ്ലീപ് മോണിറ്ററിംഗ് സംവിധാനമുള്ള വാച്ചിലെ പുത്തൻ ഡിസൈനും ഫീച്ചറുകളും ആണ് ഇതിനെ മറ്റു വാച്ചുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഫ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് എന്നീ ഫീച്ചറുകൾ ഉള്ള ബോട്ട് എക്സ്ടെൻഡ് സ്മാർട്ട് വാച്ചിൽ 14 സ്പോർട്സ് മോഡുകളും ഉണ്ട്.
മറ്റൊരു പ്രധാന സ്മാർട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്. 1.69 ഇഞ്ച് എച്ച് ഡി ഫുൾ ടച്ച് ഡിസ്പ്ലേയുള്ള ഈ സ്മാർട്ട് വാച്ചിലൂടെ ദൈനംദിന കായിക പ്രവർത്തനങ്ങൾ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കുവാനും സാധിക്കും. അതോടൊപ്പം സൈക്ലിങ്, യോഗ, ഫുട്ബോൾ എന്നിങ്ങനെ നിരവധി സ്പോർട്സ് ബോർഡുകളും അടങ്ങിയ ഇവ രക്തത്തിലെ ഓക്സിജന്റെ അളവും ഹൃദയമിടിപ്പും അറിയുന്നതിനും സഹായിക്കും.
ഒരുപാട് ഫീച്ചറുകളും ആയി വിപണി കീഴടക്കാൻ ഇറങ്ങിയ മറ്റൊരു സ്മാർട്ട് വാച്ച് ആണ് ബോട്ട് ബ്ലേസ് സ്മാർട്ട് വാച്ച്. 1.75 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയും അപ്പോളോ 3 ബ്ലൂ പ്ലസ് പ്രോസസറും ആണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ലീപ് മോണിറ്ററിംഗ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്ന സ്മാർട്ട് വാച്ചിലൂടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനാകും. ഫുൾ ചാർജ് ചെയ്യുകയാണെങ്കിൽ 10 ദിവസത്തോളം ഉപയോഗിക്കാൻ ആകുമെന്നതും ഇമെയിൽ, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ നിരീക്ഷിക്കാൻ ആകും എന്നതും ഇവയുടെ പ്രത്യേകതയാണ്. വാച്ചിൽ അടങ്ങിയിട്ടുള്ള മ്യൂസിക് കൺട്രോൾ, ക്യാമറ കൺട്രോൾ,ഫൈൻഡ് മൈ ഫോൺ ഫീച്ചറുകൾ വാച്ചിനെ മറ്റുള്ളവയിൽ നിന്നും മികച്ചതാക്കുന്നു.
സ്മാർട്ട് വാച്ചുകളിൽ വളരെയധികം ആകർഷകമായ മറ്റൊന്നാണ് ബോട്ട് വേവ് പ്രോ 47 സ്മാർട്ട് വാച്ച്. 1.69 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയോട് കൂടിയ ഇവ ഫാസ്റ്റ് ചാർജിങ് ഫീച്ചറോട് കൂടിയതാണ്. ആകർഷകമായ ഡിസൈനുകളിൽ ലഭ്യമായ ഇവയിൽ ടെമ്പറേച്ചർ മോണിറ്റർ, സ്ലീപ് മോണിറ്റർ സംവിധാനങ്ങളുംഅടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക