സ്കൂൾ ബസ്സുകൾ നവ കേരള സദസ്സിനായി വിട്ടുകൊടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. നവ കേരള സദസിന്റെ സംഘാടകർ ആവശ്യപ്പെടുകയാണെങ്കിൽ സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന് നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
സ്കൂൾ ബസ്സുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ട കോടതി ഉത്തരവ് അധ്യയനത്തെ തടസ്സപ്പെടുത്തുന്ന നടപടിയെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിലാണ് ഇടപെടൽ നടത്തിയത്.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ് നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അധ്യയനത്തെ തടസ്സപ്പെടുത്തുന്ന നടപടി എന്ന ചൂണ്ടിക്കാട്ടി കാസർകോട് സ്വദേശിയായ ഒരു രക്ഷിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കർഷിക്കുന്നുണ്ട് എന്നും പ്രവർത്തി ദിവസങ്ങളിൽ ബസ് വിട്ടു നൽകാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കും എന്നും രക്ഷിതാവ് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക