മലയാളി താരം മിന്നുമണിയെ ഇന്ത്യയുടെ എ ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു. 20-20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് എ ടീമിനെതിരായ ഇന്ത്യൻ വനിത ടീമിനെ മിന്നുമണി നയിക്കും. മുംബൈ വാങ്കട സ്റ്റേഡിയത്തിൽ ആണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര നടക്കുക.
ഇന്ത്യൻ സീനിയർ ടീമിലെത്തിയ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ താരം കൂടിയാണ് വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിനിയായ മിന്നുമണി. നവംബർ 29, ഡിസംബർ 1, ഡിസംബർ 3 തീയതികളിൽ ആയാണ് മത്സരങ്ങൾ നടക്കുന്നത്. പത്തുവർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമായ മിനുമണി പതിനാറാം വയസ്സിലാണ് കേരള ക്രിക്കറ്റ് ടീമിൽ എത്തിയത്.
2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്ന മിന്നുമണി മികച്ച ഒരു ഓൾ റൗണ്ടർ കൂടിയാണ്. അരങ്ങേറ്റ പരമ്പരയിൽ അഞ്ചുവിക്കറ്റുകൾ സ്വന്തമാക്കിയ മിന്നുമണി ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത 20-20 ടീം അംഗവും ആയിരുന്നു. ഏഷ്യാകപ്പിന്റെ ജൂനിയർ ചാമ്പ്യൻഷിപ്പിലും മിന്നുമണി കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക