പാക്കിസ്ഥാനിലെ കറാച്ചിയിൽ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളിൽ തീപിടുത്തം. 11 പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ പാക്കിസ്ഥാനിലെ കറാച്ചിയിൽ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതിചെയ്യുന്ന ആർ ജെ ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് ലഭ്യമാകുന്ന വിവരം.
നിലവിൽ അഗ്നിശമന സേന അമ്പതോളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ട് അഗ്നിശമനസേന അറിയിച്ചു. എന്താണ് തീപിടുത്തമുണ്ടവാൻ ഉള്ള കാരണം എന്ന് വ്യക്തമായിട്ടില്ല. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക