പ്രേക്ഷകപ്രിയ താരം ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന ‘ചീന ട്രോഫി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. കൊതിയൂറും വിഭവങ്ങളും രസകരമായ കാഴ്ചകളും കൊണ്ട് സമ്പന്നമായ ട്രെയിലർ ചിത്രം ഒരു രസകരമായ ഫാമിലി എന്റർടൈനർ ആയിരിക്കും എന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ളതാണ്.
അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്ന് പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ നായിക കഥാപാത്രത്തെ അവിസ്മരണീയമാക്കിയ കെന്റി സിർദോ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഇവരെ കൂടാതെ ജാഫർ ഇടുക്കി സുധീഷ് കെ പി എ സി ലീല, ദേവിക രമേശ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻകുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
സന്തോഷ് അണിമ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെഎഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക