28ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി സുഡാനിയന്‍ സിനിമ ഗുഡ്ബൈ ജൂലിയ. മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ആയിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. നാവാഗത ചലച്ചിത്രകാരന് മുഹമ്മദ് കൊര്‍ദോഫാനിയുടെ ചിത്രമാണ് ഗുഡ്ബൈ ജൂലിയ.
ഡിസംബര്‍ എട്ടിനാണ് മേള ചലച്ചിത്ര മേള ആരംഭിക്കുന്നത്. സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഗുഡ്ബൈ ജൂലിയക്ക്. 2011-ലെ സുഡാന് വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിര്‍മിക്കപ്പെട്ടതാണ് ഈ ചിത്രം.
വടക്കന്‍, തെക്കന്‍ സുഡാനീസ് കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെയും വ്യത്യാസങ്ങളെയും പ്രതിനിധീകരിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ഗുഡ്ബൈ ജൂലിയ പറയുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാര്‍ന്ന പ്രവിശ്യകളില്‍ നിന്നുള്ള രണ്ടു സ്ത്രീകള്‍, അവരുടെ ജീവിതങ്ങള്‍ എങ്ങനെ ഇഴചേര്‍ന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നുണ്ട്.
കാന്‍ ചലച്ചിത്ര മേളയില്‍ ഫ്രീഡം അവാര്‍ഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയുമായിരുന്നു. 2015-ലെ ആദ്യ ഷോര്‍ട്ട് ഫിലിമായ ഗോണ് ഫോര്‍ ഗോള്ഡിന്് കലയ്ക്കുള്ള സുഡാനീസ് തഹര്ഖ ഇന്റര്‍നാഷണല്‍ ഓടെ മുഹമ്മദ് കോര്‍ഡോഫാനി ഏറെ പ്രശസ്തി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക