തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചത്.
ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് കാസർകോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ അവധി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കി.
നവകേരള സദസിന്റെ ഭാഗമായാണ് എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക