ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ രോഗമാണ് ന്യുമോണിയ. ബാക്ടീരിയ, വൈറസ്. ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. രോഗം വന്നാല്‍ എത്രയും വേഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ ജീവന് നഷ്ടപ്പെടുന്നതിന് വരെ ഇടയാക്കും.
ചുമ, പനി, വിറയല്‍, അമിതമായ വിയര്‍പ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ ശ്വാസതടസ്സം മുതല്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാം. ഇത് പലപ്പോഴും അഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടിലേയ്ക്ക് വരെ നയിക്കാറുണ്ട്. അതുകൊണ്ട് തന്നെ ന്യൂമോണിയ വന്നാല്‍ കഴിക്കേണ്ട ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ചൂടുവെള്ളം സാവധാനം ഇടയ്ക്ക് കുടിക്കുന്നത് സത്യത്തില്‍ നല്ല ആശ്വാസം നല്കാന് സഹായിക്കും. ഇത് ന്യൂമോണിയ മൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. തേന്‍ കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാനും അതുപോലെ തന്നെ അതില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കുന്നതാണ്. തൊണ്ടയ്ക്കെല്ലാം നല്ല സുഖം ലഭിക്കാന്‍ ഇത് സഹായിക്കും.
ഓറഞ്ചില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. അതുപോലെ തന്നെ ന്യൂമോണിയ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. നല്ലപോലെ ധാന്യങ്ങള്‍ വെച്ച് തയ്യാറാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് വേണ്ട എനര്‍ജി നല്കാന് സഹായിക്കുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി നല്ലതാണ്. അതുപോലെ തന്നെ കഫക്കെട്ട് പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നല്‍കാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക