അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പരിഹാരമായി നിരവധി മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കൊഴുപ്പ് മാറാന്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ കൊഴുപ്പിനെ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ ഉപാപചയപ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
മഞ്ഞള്‍ വയറിലെ കൊഴുപ്പ് കത്തിച്ചു കളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അമിതവണ്ണം ഇല്ലാതാക്കാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കാം.ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് എരിച്ചു കളയാനും സഹായിക്കും.
ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. വെളുത്തുള്ളി ആണ് അടുത്തത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയ കുരുമുളക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക